< Back
UAE
ഏഷ്യാകപ്പ് ക്രിക്കറ്റ്; ഇന്ത്യൻ ടീം   ദുബൈയിൽ പരിശീലനമാരംഭിച്ചു
UAE

ഏഷ്യാകപ്പ് ക്രിക്കറ്റ്; ഇന്ത്യൻ ടീം ദുബൈയിൽ പരിശീലനമാരംഭിച്ചു

Web Desk
|
25 Aug 2022 11:02 AM IST

ഇന്ത്യൻ പ്രവാസികളിലും ആരാധകരിലും ആവേശം നിറച്ച് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം ദുബൈയിലെത്തി. 28ന് പാകിസ്താനുമായുള്ള ഏറെ ആവേശം നിറഞ്ഞ മത്സരത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ടീം ദുബൈയിൽ പരിശീലനവും ആരംഭിച്ചു.

ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകളും ദുബൈയിലെത്തിയിട്ടുണ്ട്. എല്ലാ ടീമുകളും ദുബൈ ഐ.സി.സി മൈതാനത്താണ് പരിശീലനം തുടരുന്നത്.

നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ മുഴുവൻ ടീമംഗങ്ങളും എത്തിയിട്ടുണ്ട്. 27നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

Similar Posts