< Back
UAE

UAE
അസ്മോ പുത്തൻഞ്ചിറ സ്മാരക പുരസ്കാരം; ജോയ് ഡാനിയേലും ലിനീഷ് ചെഞ്ചേരിയും ജേതാക്കൾ
|17 Oct 2023 7:21 AM IST
യുഎഫ്കെയാണ് പുരസ്കാരം നൽകുന്നത്
ഈവർഷത്തെ അസ്മോ പുത്തഞ്ചിറ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കഥയായി ജോയ് ഡാനിയേലിന്റെ 'നിധി’യും മികച്ച കവിതയായി ലിനീഷ് ചെഞ്ചേരിയുടെ 'ടെന്‍ഷന്‍ മുക്കിലിരിക്കുമ്പോളും' തെരഞ്ഞെടുക്കപ്പെട്ടു.
കവി അസ്മോ പുത്തൻഞ്ചിറയുടെ ഓർമക്കായി യുണീക്ക് ഫ്രണ്ട്സ് ഓഫ് കേരളയാണ് പുരസ്കാരം നൽകുന്നത്. എഴുത്തുകാരി ഷെമിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഷാർജ പുസ്തകോൽസവത്തിൽ അവാർഡുകൾ വിതരണം ചെയ്യും.