UAE

UAE
അഴീക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു
|2 Oct 2023 12:32 PM IST
അഴീക്കോട് കപ്പൻകടവ് സ്വദേശി സുറൂക് (38) ആണ് മരിച്ചത്.
അജ്‌മാൻ : കണ്ണൂർ അഴീക്കോട് കപ്പകടവ് സ്വദേശി ശൂറൂഖ് (38)ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച്ച രാത്രി വൈകീട്ട് ഷാർജയിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ഷാർജ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ് ഇബ്റാഹീം, മാതാവ് സാബിറ. ഭാര്യ ഷൈമത്ത്. ദുബയിലുള്ള സ്മിഹാദ്, നാട്ടിലുള്ള ഷാനിദ് എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾപൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.