< Back
UAE
പ്രവാസി എഴുത്തുകാരനും ഷാർജ റൂളേഴ്‌സ് ഓഫീസ് ജീവനക്കാരനുമായിരുന്ന ബാലചന്ദ്രൻ തെക്കന്മാർ അന്തരിച്ചു
UAE

പ്രവാസി എഴുത്തുകാരനും ഷാർജ റൂളേഴ്‌സ് ഓഫീസ് ജീവനക്കാരനുമായിരുന്ന ബാലചന്ദ്രൻ തെക്കന്മാർ അന്തരിച്ചു

Web Desk
|
29 Aug 2025 9:53 AM IST

കണ്ണൂർ അഴീക്കോട് സ്വദേശിയാണ്

ഷാർജ: പ്രവാസി എഴുത്തുകാരനും ഷാർജ റൂളേഴ്‌സ് ഓഫീസ് ജീവനക്കാരനുമായിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശി ബാലചന്ദ്രൻ തെക്കന്മാർ (ബാലു - 78) ഷാർജയിൽ അന്തരിച്ചു. ഷാർജ അൽ സഹിയയിൽ സ്വന്തമായി വീട് വാങ്ങി താമസിക്കുകയിരുന്നു. 1974 - മുതൽ ഷാർജയിലുണ്ട്. പരേതരായ മൈലപ്പുറത്ത് കുഞ്ഞിരാമൻ നായരുടെയും തെക്കൻമാർവീട്ടിൽ അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: പ്രേമജ, മക്കൾ: സുഭാഷ് (ആസ്‌ട്രേലിയ), ഡോ.സജിത (ഷാർജ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപിനാഥൻ, പ്രേമവല്ലി, സാവിത്രി, പരേതരായ പ്രഭാകരൻ നായർ, ജനാർദ്ദനൻ നായർ, മുകുന്ദൻ നായർ, പുരുഷോത്തമൻ നായർ. സംസ്‌കാരം ഷാർജയിൽ.

Similar Posts