< Back
UAE

UAE
ബാങ്ക് ഓഫ് ബറോഡ അൽഐൻ ബ്രാഞ്ച് അടക്കുന്നു; അക്കൗണ്ടുകൾ അബൂദബിയിലേക്ക് മാറ്റും
|28 Feb 2023 9:11 AM IST
സോഷ്യൽ മീഡിയ പ്രചാരണം നിഷേധിച്ച് ബാങ്ക്
യു.എ.ഇയിൽ ബാങ്ക് ഓഫ് ബറോഡയുടെ അൽഐൻ ബ്രാഞ്ച് അടക്കുന്നു. ഈ ശാഖയിലെ അക്കൗണ്ടുകൾ അബൂദബി ബ്രാഞ്ചിലായിരിക്കും ഇനി കൈകാര്യം ചെയ്യുക.
അതേസമയം, ബ്രാഞ്ച് അടക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം ബാങ്ക് നിഷേധിച്ചു. അദാനിക്ക് ലോൺ നൽകിയതിന്റെ പേരിൽ ജനങ്ങൾ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നു എന്നായിരുന്നു പ്രചാരണം.
ബ്രാഞ്ച് അടക്കാൻ ഒരുവർഷം മുമ്പേ തീരുമാനിച്ചിരുന്നു. അൽഐൻ ബ്രാഞ്ചിലെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യേണ്ടവർക്ക് മാർച്ച് 22 വരെയാണ് സമയം അനുവദിച്ചതെന്നും ബാങ്ക് അധികൃതർ അറിയിച്ചു.