< Back
UAE

UAE
സന്ദർശന വിസയിൽ എത്തി ഭിക്ഷാടനം; രണ്ടു പേർക്ക് ഒരു മാസത്തെ തടവ്
|13 Feb 2023 2:47 PM IST
ദുബൈയിൽ സന്ദർശന വിസയിൽ എത്തി ഭിക്ഷാടനം നടത്തിയ രണ്ടു പേർക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.
ദുബൈയിലെ നായിഫ് പ്രദേശത്തെ മെട്രോ യാത്രക്കാരെയാണ് ഇവർ ഭിക്ഷ യാചിച്ച് ബുദ്ധിമുട്ടിച്ചത്. ഏഷ്യക്കാരായ ഒരു പുരുഷനേയും യുവതിയേയുമാണ് ക്രിമിനൽ കോടതി ശിക്ഷക്ക് വിധിച്ചത്. ഒരു മാസത്തെ തടവിന് ശേഷം ഇവരെ ശേഷം നാടുകടത്തും.
നാട്ടിലുള്ള ഒരാളുടെ സഹായത്തോടെയാണ് ഇയാൾ വിസ നേടി ദുബൈയിലെത്തിയതെന്ന് പ്രതി സമ്മതിച്ചു. ഭിക്ഷാടനം വഴി പണം സമ്പാദിച്ച് നാട്ടിലെത്തി, ബിസിനസ്സ് ആരംഭിക്കാനായിരുന്നു പദ്ധതി. പ്രതികളുടെ കൈയിൽ നിന്നും ഭിക്ഷാടനത്തിലൂടെ ലഭിച്ച തുകയും കണ്ടെടുത്തു.