നിതിൻ ചന്ദ്രന്റെ ഓർമയിൽ രക്തദാന ക്യാമ്പ്
|അകാലത്തിൽ വിട പറഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ നിതിൻ ചന്ദ്രന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് യൂത്ത് വിങ് യു.എ.ഇ. മെഡിക്കൽ വിങ്ങും ബി.ഡി.കെ. യു.എ.ഇ. യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ അൽ കുവൈറ്റ് ഹോസ്പിറ്റലിൽ നടന്ന
ക്യാമ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഇൻകാസ് യൂത്ത് വിങ് യു.എ.ഇ. മെഡിക്കൽ വിങ് ചെയർമാൻ ജിൻസ് ജോയ് അധ്യക്ഷത വഹിച്ചു, ഇൻകാസ് യൂത്ത് വിങ് യു.എ.ഇ. പ്രസിഡന്റ് ഫിറോസ് കാഞ്ഞങ്ങാട്, ഐ.വൈ.സി. ഇന്റർനാഷണൽ ചെയർമാൻ ഹൈദർ തട്ടത്താഴത്ത്, ഇൻകാസ് ദുബൈ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ സയാനി, ബി.ഡി.കെ. യു.എ.ഇ. പ്രസിഡന്റ് പ്രയാഗ്, ഇൻകാസ് യൂത്ത് വിങ് യു.എ.ഇ ജനറൽ സെക്രട്ടറി ശ്രീകുമാർ എം ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് നജാ കബീർ, രക്ഷാധികാരികളായ ബിബിൻ ജേക്കബ്, ശ്യാംകുമാർ എന്നിവർ നിതിനെ അനുസ്മരിച്ചു.
ഇൻകാസ് യൂത്ത് വിങ് യു.എ.ഇ. എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ഷഫീഖ് മുസ്തഫ, ഹർഷാദ് മൊയ്‌ദു, നവാസ് നാലകത്ത്, ഹാഷിം അഹമ്മദ്, അജിത് ശങ്കർ, റാഷിക് നന്മണ്ട, ഇൻകാസ് ദുബൈ എറണാകുളം ജില്ലാ കമ്മിറ്റി ട്രഷറർ ബേസിൽ ജേക്കബ്, ഇൻകാസ് സജീവ പ്രവർത്തകൻ വിഷ്ണു ഉദയപറമ്പ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.