< Back
UAE

UAE
അബൂദബിയിൽ മരിച്ച ഡോ. ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിക്കും
|24 July 2025 10:44 PM IST
സംസ്‌കാരം നാളെ പയ്യാമ്പലത്ത്
അബൂദബി: യുഎഇയിലെ അബൂദബിയിൽ കഴിഞ്ഞദിവസം മരിച്ച കണ്ണൂർ തളാപ്പ് സ്വദേശി ഡോ. ധനലക്ഷ്മിയുടെ മൃതദേഹം അൽപസമയത്തിനകം നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 11.40 നുള്ള അബൂദബി- കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. നാളെ രാവിലെ പത്തിന് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം.
അബൂദബി ബനിയാസിലിലെ സെൻട്രൽ മോർച്ചറിയിൽ നിരവധി പേർ ഡോ. ധനലക്ഷമിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥൻ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.