< Back
UAE

UAE
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യു.എ.ഇയില്‍
|16 March 2022 7:10 PM IST
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യു.എ.ഇയിലെത്തി. പശ്ചിമേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് ബോറിസ് ജോണ്‍സന്‍ ഇന്ന് ഉച്ചയോടെ അബൂദബിയിലെത്തിയത്.

പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ യു.എ.ഇ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ് ബ്രിട്ടീഷ് പ്രധാനമന്ത്രിയേയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. യു.എ.ഇക്ക് പിന്നാലെ ബോറിസ് ജോണ്‍സന്‍ സൗദിയും സന്ദര്‍ശിക്കും. പെട്രോളിയം, മേഖലയുടെ സുരക്ഷ എന്നിവയ്ക്ക് പുറമെ യുക്രൈന്‍ അധിനിവേശത്തിതിരെ അന്താരാഷ്ട്ര നടപടികള്‍ ശക്തമാക്കുന്നതും ചര്‍ച്ചയാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
