< Back
UAE

UAE
ലോകത്തെ ഏറ്റവും മനോഹരമായ പഞ്ചനക്ഷത്ര ഹോട്ടലായി ബുർജൽ അറബ്
|16 Jan 2022 12:44 AM IST
മാലദ്വീപ് കടലിലെ മനോഹര ഹോട്ടലായ സോനേവ ജാനിയെയും ലാസ് വെഗാസിന്റെ ബെല്ലാഗിയോയെയും പിന്തള്ളിയാണ് ബുർജ് അൽ അറബ് നേട്ടം സ്വന്തമാക്കിയത്.
ദുബൈയിലെ ജുമൈറയിൽ സ്ഥിതി ചെയ്യുന്ന യു.എ.ഇയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ ബുർജ് അൽ അറബ് ലോകത്തെ ഏറ്റവും മനോഹരമായ പഞ്ചനക്ഷത്ര ഹോട്ടലാണെന്ന് പുതിയ സർവെ. മാലദ്വീപ് കടലിലെ മനോഹര ഹോട്ടലായ സോനേവ ജാനിയെയും ലാസ് വെഗാസിന്റെ ബെല്ലാഗിയോയെയും പിന്തള്ളിയാണ് ബുർജ് അൽ അറബ് നേട്ടം സ്വന്തമാക്കിയത്.
ഇൻസ്റ്റഗ്രാം വിവരങ്ങൾ ഉപയോഗിച്ചാണ് സർവേ പൂർത്തിയാക്കിയത്. ലോകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ബന്ധപ്പെട്ട ഒരു കോടി ഇൻസ്റ്റഗ്രാം ഹാഷ്ടാഗുകൾ പരിശോധിച്ചാണ് ബ്രിട്ടൻ ആസ്ഥാനമായ വെബ്‌സൈറ്റ് സർവേ തയാറാക്കിയത്. 24 ലക്ഷത്തിലേറെ പേരാണ് ബുർജ് അൽ അറബിൻറെ പശ്ചാത്തലത്തിൽ തങ്ങളുടെ ചിത്രങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.