< Back
UAE

UAE
സ്വാതന്ത്ര്യദിനാഘോഷത്തിൽ ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ
|16 Aug 2022 10:56 AM IST
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമാക്കി യു.എ.ഇയും. മറ്റു നിരവധി ആഘോഷപരിപാടികൾക്കു പുറമേ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ മുഴുക്കെ ഇന്ത്യൻ പതാക പ്രകാശിപ്പിച്ചാണ് ഇന്ത്യൻ പ്രവാസികളുടെ ആഘോഷത്തിൽ യു.എ.ഇയും പങ്കുചേർന്നത്. ദുബൈയുടെ ഐക്കണിക് ലാൻഡ്മാർക്കിൽ ത്രിവർണ്ണ പതാക ഉയർന്നതോടെ കരഘോഷങ്ങളോടെയാണ് ജനക്കൂട്ടം ഇതിനെ സ്വാഗതം ചെയ്തത്.
ഇന്നലെ രാവിലെ ദുബൈയിലെ കോൺസുലേറ്റിൽ സ്വാതന്ത്ര്യദിനമാഘോഷിക്കാൻ നൂറുകണക്കിനാളുകളാണ് ത്രിവർണ്ണ പതാകകളുമായി എത്തിച്ചേർന്നത്. ചിലർ അതിരാവിലെ രാവിലെ 6.30 ന് തന്നെ ഇവിടേക്കെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിലും അവരുടെ പതാകയും ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു.