< Back
UAE

UAE
അബൂദബിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
|11 Aug 2022 12:05 AM IST
മരുഭൂമിയിലെ ഖനന മേഖലയിലേക്ക് ജോലിക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടം
അബൂദബി: മലപ്പുറം കാടാമ്പുഴ സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീനാണ് മരിച്ചത്. 40 വയസായിരുന്നു. അഡ്‌നോക്ക് ജീവനക്കാരനാണ്. മരുഭൂമിയിലെ ഖനന മേഖലയിലേക്ക് ജോലിക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടം. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.