< Back
UAE

UAE
അബൂദബിയിൽ കാർ അപകടം; മലയാളി വിദ്യാർഥി മരിച്ചു
|7 July 2021 8:04 PM IST
കണ്ണൂർ തളിപ്പറമ്പിന് സമീപം പുതിയതെരു സ്വദേശി മുഹമ്മദ് ഇബാദ് അജ്മൽ ആണ് മരിച്ചത്
അബൂദബി യാസ് ദ്വീപിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ തളിപ്പറമ്പിന് സമീപം പുതിയതെരു സ്വദേശിയും യു.കെയിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയുമായ മുഹമ്മദ് ഇബാദ് അജ്മൽ (18) ആണ് മരിച്ചത്. ഇത്തിസാലാത്തിലെ എൻജിനീയറിങ് ടെക്‌നോളജി വിഭാഗം ഉദ്യോഗസ്ഥനുമായ അജ്മൽ റഷീദിന്റെയും നബീലയുടെയും മകനാണ് അജ്മൽ.
ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. അജ്മൽ ഡ്രൈവ് ചെയ്ത കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉടൻ അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അബൂദബി പൊലീസാണ് പിതാവിനെ രാവിലെ ഒമ്പതു മണിയോടെ അപകട വിവരം അറിയിച്ചത്.