< Back
UAE

UAE
റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് അപകടം; മലയാളി നഴ്‌സ് ഷാർജയിൽ മരിച്ചു
|4 Jun 2022 12:57 AM IST
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവെ ഷാർജ അൽനഹ്ദയിലായിരുന്നു അപകടം
മലയാളി നഴ്‌സ് ഷാർജയിൽ വാഹനമിടിച്ച് മരിച്ചു. കോട്ടയം നെടുംകുന്നം സ്വദേശി ചിഞ്ചു ജോസഫാണ് മരിച്ചത്. 29 വയസായിരുന്നു. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ നഴ്‌സായിരുന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവെ ഷാർജ അൽനഹ്ദയിലായിരുന്നു അപകടം. എട്ടുമാസം മുമ്പാണ് ചിഞ്ചു ഷാർജയിലെത്തിയത്. കിഴക്കേമറ്റം ബാബുവിന്റെയും ബെറ്റി ജോസഫിന്റെയും മകളാണ്. ഭർത്താവ് ജിബിൻ ജേക്കബ്. നാലരവയസുള്ള മകളുണ്ട്. മൃതദേഹം നാളെ വൈകുന്നേരം പുന്നവേലി സെന്റ് തോമസ് മാർതോമ ചർച്ച് സെമിത്തിരേയിൽ സംസ്‌കരിക്കും