< Back
UAE
Celebrate the New Year; Dubai Municipality adjusts operating hours of public parks
UAE

ന്യൂ ഇയർ ആഘോഷമാക്കാം; പൊതുപാർക്കുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണവുമായി ദുബൈ മുനിസിപ്പാലിറ്റി

Web Desk
|
30 Dec 2025 5:22 PM IST

പുതുക്കിയ സമയക്രമം നാളെയും പുതുവത്സരദിനത്തിലും ബാധകമാകും

ദുബൈ: പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി പൊതുപാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി. പുതുക്കിയ സമയക്രമം നാളെയും പുതുവത്സരദിനത്തിലും ബാധകമാകും.

അൽ സഫാ, സബീൽ പാർക്ക് രാവിലെ 8 മുതൽ രാത്രി 1 വരെയും ക്രീക് പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക് രാവിലെ 8 മുതൽ അർധരാത്രി വരെയും പ്രവർത്തിക്കും. അൽ മാംസാർ പാർക്ക് രാവിലെ 6 മുതൽ അർധരാത്രി വരെയും ചിൽഡ്രൻസ് സിറ്റി രാവിലെ 9 മുതൽ വൈകിട്ട് 8 വരെയുമാണ് പ്രവർത്തിക്കുക.

റെസിഡൻഷ്യൽ പാർക്കുകളിലും പ്ലാസകളിലും രാവിലെ 8 മുതൽ അർധരാത്രി വരെ പ്രവേശനം അനുവദിക്കും. ഖുർആനിക് പാർക്ക് രാവിലെ 8 മുതൽ അർധരാത്രി വരെയും കേവ് ആന്റ് ഗ്ലാസ് ഹൗസ് രാവിലെ 9 മുതൽ രാത്രി 8:30 വരെയും പ്രവർത്തിക്കും. ദുബൈ ഫ്രെയിം രാവിലെ 8 മുതൽ രാത്രി 9 വരെയാണ് പ്രവർത്തിക്കുക. ഇവിടെ ആഘോഷത്തിന്റെ ഭാഗമായി ഡ്രോൺ ഷോകളും വെടിക്കെട്ടും കാഴ്ചയാകും.

ലേക്ക് പാർക്കുകൾ രാവിലെ 8 മുതൽ രാത്രി 1 വരെയാണ് പ്രവർത്തിക്കുക. ഹത്തയിലെ ലീം ലേക്ക് പാർക്ക് , അൽ വാദി പാർക്ക് എന്നിവയും ഗദീർ അൽ തൈർ പോണ്ട് പാർക്ക്, അൽ ബർഷ പോണ്ട് പാർക്ക്, അൽ ത്വാർ പോണ്ട് പാർക്ക്, അൽ നഹ്ദ പോണ്ട് പാർക്ക്, അൽ ഖവാനീജ് പോണ്ട് പാർക്ക്, അൽ വർഖാ തേർഡ് പാർക്ക് 1, ഉമ്മ് സുഖൈം പാർക്ക്, അൽ ഖസാൻ പാർക്ക്, അൽ സത്വ പാർക്ക്, അൽ ഖൂസ് പാർക്ക് 1 എന്നിവയാണ് ലേക്ക് പാർക്കുകളിൽ ഉൾപ്പെടുന്നത്.

വെടിക്കെട്ടുകളും ഡ്രോൺ ഷോകളും ഉൾപ്പെടെയുള്ള വമ്പൻ ആഘോഷ പരിപാടികൾക്ക് ദുബൈ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ ക്രമീകരണം. അവധിക്കാല പദ്ധതികൾക്ക് അനുയോജ്യമാകും വിധമാണ് സമയം ക്രമീകരണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

Similar Posts