< Back
UAE

UAE
യു.എ.ഇയിൽ മഴക്ക് സാധ്യത; താപനില 10 ഡിഗ്രി സെൽഷ്യസായി കുറയും
|18 Dec 2022 2:03 PM IST
യു.എ.ഇയിൽ പലയിടങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ വിഭാഗം അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ ചില മേഖലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസായി കുറയാനും സാധ്യതയുണ്ട്. അന്തരീക്ഷം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അബൂദബിയിലും ദുബൈയിലും യഥാക്രമം 19 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസുമായിരിക്കും കുറഞ്ഞ താപനില. പർവ്വതപ്രദേശങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴാനും സാധ്യതയുണ്ട്.