< Back
UAE
Chance of rain in UAE today
UAE

യുഎഇയിൽ ഇന്ന് മഴക്ക് സാധ്യത

Web Desk
|
24 March 2026 4:43 PM IST

പൊടിക്കാറ്റിനും സാധ്യത, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ

അബൂദബി: യുഎഇയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. മഴക്കും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതിനാൽ രാജ്യത്തുടനീളം യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചു. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ പൂർണമായി മേഘാവൃതമോ ആയിരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയും.

രാജ്യത്ത് കൂടിയ താപനില 29ºC വരെ ഉയർന്നേക്കാം. അബൂദബിയിൽ 26ºC വരെയും ദുബൈയിൽ 27ºC വരെയും താപനില ഉയരും. കുറഞ്ഞ താപനില അബൂദബിയിലും ദുബൈയിലും 19ºC വരെയും പർവതപ്രദേശങ്ങളിൽ 12ºC വരെയും ആയേക്കും. അബൂദബിയിൽ 45 മുതൽ 90 ശതമാനം വരെയും ദുബൈയിൽ 40 മുതൽ 80 ശതമാനം വരെയും ഈർപ്പനില ഉയരും.

Related Tags :
Similar Posts