< Back
UAE
Chance of rain in UAE
UAE

യു.എ.ഇയിൽ ഇന്ന് മഴക്ക് സാധ്യത

Web Desk
|
12 March 2023 12:16 PM IST

അൽഐൻ, ഫുജൈറ, റാസൽ ഖൈമ പ്രദേശങ്ങളിലാണ് മഴ ലഭിക്കുക

യു.എ.ഇയിൽ പല പ്രദേശങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുള്ളതായി ഉന്നത കാലാവസ്ഥാ വിദഗ്ധ അറിയിച്ചു. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് നാഷണൽ സെന്റർ മെറ്റീരിയോളജിയിലെ (എൻസിഎം) ഉദ്യോഗസ്ഥ സക്കീന അൽബ്ലൂഷി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

അൽ ഐൻ, ഫുജൈറ, റാസൽ ഖൈമ മേഖലകളിലും മറ്റു ചില പരിസര പ്രദേശങ്ങളിലുമാണ് മഴ ലഭിക്കുക. ഈ മാസം 15 ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. നാളെയും ചെവ്വാഴ്ചയും അസ്ഥിര കാലാവസ്ഥ തുടരാനാണ് സാധ്യത. ബുധനാഴ്ചയോടെ അന്തരീക്ഷം സ്ഥിരത കൈവരിക്കും.

Similar Posts