< Back
UAE
UAE
യു.എ.ഇയിൽ ഇന്ന് മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി
|15 Jan 2023 9:46 AM IST
യു.എ.ഇയിൽ ഇന്ന് പല പ്രദേശങ്ങളിലും മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളൽ മഴപെയ്യാനും സാധ്യതയുണ്ട്. അബൂദബിയിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ദുബൈയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയർന്നേക്കാം.
അബൂദബിയിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 17 ഡിഗ്രി സെൽഷ്യസുമായിരിക്കും. പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാനും സാധ്യതയുണ്ട്.