< Back
UAE

UAE
അമിതനിരക്കില്‍ ആശ്വാസമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍; റാക്-കോഴിക്കോട് വിമാനം ഇന്ന് പുറപ്പെടും
|5 July 2022 8:52 AM IST
മറ്റു വിമാനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഈടാക്കുന്നത്
നാട്ടിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ട്രാവല്‍ ഏജന്‍സികളും സാമൂഹിക പ്രവര്‍ത്തകരും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ യു.എ.ഇയില്‍നിന്ന് സര്‍വീസ് ആരംഭിച്ചു. ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ ദിവസം 183 യാത്രക്കാരുമായി ഗോ എയര്‍ വിമാനം പുറപ്പെട്ടിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ഷമീര്‍ അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു ഈ വിമാനം ഒരുക്കിയത്.
മറ്റു വിമാനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഈടാക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ അവകാശപ്പെടുന്നു. സ്വകാര്യ ട്രാവല്‍ ഏജന്‍സി ഒരുക്കുന്ന മറ്റൊരു വിമാനം റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് പുറപ്പെടും.