< Back
UAE
Christmas celebration has started at Dubai Global Village
UAE

ദുബൈ ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് ആഘോഷം തുടങ്ങി

Web Desk
|
14 Dec 2024 7:22 PM IST

22 ദിവസം നീളുന്ന പരിപാടികൾ

ദുബൈ ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. 22 ദിവസം നീളുന്ന വിവിധ പരിപാടികൾക്ക് ഇനി ആഗോളഗ്രാമം സാക്ഷിയാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തിരുപ്പിറവി ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജിലേക്ക് ഒഴുകിയെത്തും.

21 അടി ഉയരമുള്ള ക്രിസ്മസ് ട്രീയിൽ ദീപങ്ങൾ തെളിച്ചായിരുന്നു ദുബൈ ഗ്ലോബൽ വില്ലേജിലെ ക്രിസ്മസ് ആഘോഷം. കടലാസ് കഷണങ്ങൾ കൊണ്ട് ആകാശത്ത് നിന്ന് പെയ്യിക്കുന്ന മഞ്ഞ്... ചുവട് വെച്ച് എത്തുന്ന ഹിമക്കരടികൾ. കാഴ്ചക്കാരെ അഭിവാദ്യം ചെയ്യാൻ നൃത്തസംഘത്തിനൊപ്പമെത്തുന്ന ക്രിസ്മസ് പാപ്പ... രസികൻ കാഴ്ചകളൊരുക്കിയാണ് ദുബൈ ഗ്ലോബൽ വില്ലേജിലെ ക്രിസ്മസ് ആഘോഷം.

ഇനിയുള്ള ഓരോ രാത്രിയിലും അഞ്ച് തവണ ഈ വേദിയിൽ ക്രിസ്മസ് പാപ്പയും സംഘവും ആഘോഷവുമായി എത്തും. ജനുവരി അഞ്ച് വരെ മുടക്കമില്ലാതെ ഈ വേദിയിൽ ക്രിസ്മസ് ആഘോഷം തുടരും.



Similar Posts