< Back
UAE

UAE
കോഴിക്കോട് സ്വദേശി ദുബൈയിൽ നിര്യാതനായി
|10 Nov 2024 6:13 PM IST
ദീർഘകാലം ബഹറൈനിൽ പ്രവാസിയായിരുന്നു
ദുബൈ: ഹൃദയാഘാതം മൂലം ചികിത്സയിലിരിക്കെ കോഴിക്കോട് സ്വദേശി ദുബൈയിൽ നിര്യാതനായി. നടുവണ്ണൂർ സ്വദേശി കിഴക്കോട്ട് കടവ് സി.കെ കോട്ടേജിൽ സി.കെ മുഹമ്മദാ(53)ണ് നിര്യാതനായത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നടുവണ്ണൂരിലെ നാഷണൽ ബിൽഡേഴ്‌സ് സ്ഥാപകനും നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്.
ദീർഘകാലം ബഹറൈനിൽ പ്രവാസിയായിരുന്നു. ദുബൈയിൽ വന്നിട്ട് നാല് മാസമായി. റസീനയാണ് ഭാര്യ. മക്കൾ: അഖിത ജുസൈറ, ഡോ. റിസ്‌വാന, മുഹ്‌സിന (എം.ബി.ബി.എസ് വിദ്യാർഥിനി ജോർജിയ), അർഫിൻ മുഹമ്മദ് (വിദ്യാർഥി, സെന്റ് മീരാസ് സ്‌കൂൾ പേരാമ്പ്ര). മരുമക്കൾ: മുഹമ്മദ് റാഫി (കുറ്റ്യാടി) ഡോ. അജ്മൽ (കാളികാവ്). പരേതനായ ചെല്ലട്ടാൻ കണ്ടി അബ്ദുല്ല പിതാവും മറിയം മാതാവുമാണ്. മൊയ്തീൻ (ഖത്തർ), റസിയ സഹോദരങ്ങളാണ്. മൃതദേഹം നാളെ (തിങ്കൾ) നാട്ടിൽ എത്തിച്ച ശേഷം ഖബറടക്കും.