< Back
UAE

UAE
കമോൺ കേരള: ടിക്കറ്റ് വിൽപന സജീവമായി
19 Jun 2022 12:55 AM IST
ഉലകനായകൻ കമൽഹാസനും മലയാളത്തിന്‍റെ പ്രിയനായിക മഞ്ജുവാര്യരും ഒന്നിച്ചെത്തുന്നു എന്നതാണ് ഇക്കുറി കമോൺ കേരള മേളയെ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്
ദുബൈ: ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന കമോൺ കേരള പരിപാടിയുടെ ടിക്കറ്റ് വിൽപന സജീവമായി. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിനോദ, വാണിജ്യ, സാംസ്കാരിക മേളയാണ് കമോൺ കേരള. ഉലകനായകൻ കമൽഹാസനും മലയാളത്തിന്‍റെ പ്രിയനായിക മഞ്ജുവാര്യരും ഒന്നിച്ചെത്തുന്നു എന്നതാണ് ഇക്കുറി കമോൺ കേരള മേളയെ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിൽ നൂറോളം സ്ഥാപനങ്ങൾ വഴിയും ഓൺലൈൻ വഴിയുമാണ് മേളയിലേക്ക് ടിക്കറ്റ് വിൽപന സജീവമാണ്. കഴിഞ്ഞ എഡിഷനിൽ രണ്ടര ലക്ഷത്തിലേറെ കാഴ്ചക്കാരാണ് കമോൺ കേരളയിലെത്തിയത്. ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് കമോൺ കേരള നടക്കുന്നത്. ഇതിന് മുന്നോടിയായി 23ന് ഇമാറാത്തി പൗരൻമാരെ ആദരിക്കുന്ന 'ശുക്റൻ ഇമാറാത്ത്' എന്ന പരിപാടിയും നടക്കും.