< Back
UAE
Complaints about missing Malayali in Abu Dhabi
UAE

അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി

Web Desk
|
21 Feb 2026 5:41 PM IST

അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് കാണാതായത്

അബൂദബി: തിരുവനന്തപുരം സ്വദേശിയെ അബൂദബിയിൽ കാണാനിലെന്ന് പരാതി. മുസഫ ശാബിയ 12 ലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് കാണാതായത്. ഈമാസം 18 വരെ ഇദ്ദേഹം കഫ്തീരിയയിൽ ജോലിക്കെത്തിയിരുന്നു. അടുത്തദിവസം താമസസ്ഥലത്ത് നിന്നാണ് കാണാതായതെന്ന് ബന്ധുക്കൾ പറഞ്ഞു. 47 വയസുകാരനായ മാഹിൻ കഴിഞ്ഞ എട്ട് വർഷമായി അബൂദബിയിൽ കഫ്തീരിയ മേഖലയിൽ ജീവനക്കാരനാണ്. വിവരം ലഭിക്കുന്നവർ +971 56 9773169 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.

Similar Posts