< Back
UAE
Construction of 10 truck rest centers has been completed in Dubai
UAE

ദുബൈയിൽ 10 ട്രക്ക് വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായി

Web Desk
|
5 Aug 2024 12:11 AM IST

അയ്യായിരത്തിലധികം ട്രക്കുകളും ഹെവി വാഹനങ്ങളും ഉൾകൊള്ളാനുള്ള സൗകര്യം കേന്ദ്രങ്ങളിലുണ്ട്

ദുബൈ: നഗരത്തിൽ ട്രക്ക് ഡ്രൈവർമാർക്ക് വിശ്രമിക്കാനായി 10 കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി. പ്രധാന റോഡുകളോട് ചേർന്ന് ആറു സ്ഥലങ്ങളിലാണ് കേന്ദ്രങ്ങൾ നിർമിച്ചത്. ആകെ 16 സ്ഥലങ്ങളിൽ സൗകര്യമൊരുക്കുന്നതിൽ 10 എണ്ണമാണ് പൂർത്തീകരിച്ചത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ദുബൈ-ഹത്ത റോഡ്, ദുബൈ-അൽഐൻ റോഡ്, ജബൽ അലി-ലഹ്ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയത്. ഇവയെല്ലാം ദിനംപ്രതി നിരവധി ട്രക്കുകൾ കടനുപോകുന്ന റോഡുകളാണ്. അബൂദബി നാഷണൽ ഓയിൽ കമ്പനി)യുമായി സഹകരിച്ചാണ് പദ്ധതി.

ഡീസൽ നിറക്കാൻ സ്‌റ്റേഷൻ, പ്രാർഥന മുറി, രൈഡവർമാരുടെ വിശ്രമമുറി, മറ്റു സൗകര്യങ്ങൾ എന്നിവയടങ്ങിയ കേന്ദ്രം ട്രക്ക് ഡ്രൈവർമാരുടെ സുരക്ഷയും ആവശ്യങ്ങളും പരിഗണിച്ചാണ് ഒരുക്കിയത്. ഗതഗാത സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങൾ പകുതിയായി കുറക്കാനും പദ്ധതി വഴി സാധിക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പ്രസ്താവനയിൽപറഞ്ഞു.

ട്രക്കുകൾക്ക് വിലക്കുള്ള സമയങ്ങളിൽ ഗതാഗതം സുഗമമാക്കാനും ട്രക്ക് ഡ്രൈവർമാർക്കിടയിൽ ട്രാഫിക് അവബോധം വളർത്താനും പ്രധാന റോഡുകളിലും പാർപ്പിട പ്രദേശങ്ങളിലും ട്രക്കുകളുടെ പാർക്കിങ് ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5,000ത്തിലധികം ട്രക്കുകളും ഹെവി വാഹനങ്ങളും ഉൾകൊള്ളാനുള്ള സൗകര്യം കേന്ദ്രങ്ങളിലുണ്ട്. ആകെ 700 പാർക്കിങ് സ്ലോട്ടുകളുണ്ടാകും. ദുബൈയിൽ 3ലക്ഷം ട്രക്ക് ട്രിപ്പുകൾ ദിനംപ്രതി നടക്കുന്നതായാണ് കണക്ക്. ഇതിലൂടെ 15ലക്ഷം ടൺ വസ്തുക്കൾ കൊണ്ടുപോകുന്നുണ്ട്.

Similar Posts