< Back
UAE
തൃശൂർ സ്വദേശി അജ്മാനിൽ മരിച്ചു
UAE

തൃശൂർ സ്വദേശി അജ്മാനിൽ മരിച്ചു

Web Desk
|
25 Jan 2022 11:11 PM IST

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

തൃശൂർ കാട്ടൂർ സ്വദേശി അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചു. കാട്ടൂർ കൊരട്ടിപറമ്പിൽ വീട്ടിൽ അനൂപ് അമാനുല്ല(40)യാണ് മരിച്ചത്. കോവിഡ് ബാധിതനായി ദിവസങ്ങളായി അജ്മാനിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അബൂദബിയിൽ വർഷങ്ങളായി യൂനിഫോം നിർമാണരംഗത്ത് പ്രവർത്തിക്കുന്ന അമാനുല്ലയുടെയും വലപ്പാട് കന്നത്തുപടിക്കൽ അബ്‌സയുടെയും മകനാണ്. മൃതദേഹം അബൂദബി ബനിയാസിൽ ഖബറടക്കി. ഭാര്യ: ജെറിഷ. മക്കൾ: ജാസിം, അമാൻ, മറിയം. സഹോദരങ്ങൾ: ആസിഫ്, അബിദ (ആശ).

Covid, a native of Kattoor, Thrissur, died in Ajman

Similar Posts