< Back
UAE

UAE
കോവിഡ്: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്
|26 Dec 2022 11:07 PM IST
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നമ്പറിലോ അറിയിക്കണം
ദുബൈ: കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് നിർദേശവുമായി എയർ ഇന്ത്യ എക്സ്പ്രസ്. എല്ലാ യാത്രക്കാരും വാക്സിൻ എടുക്കണം. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ദിക്കണമെന്നും നിർദേശം.
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നമ്പറിലോ അറിയിക്കണം. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക് വിധേയരാകണമെന്നും നിർദേശത്തിൽ പറയുന്നു.