< Back
UAE

UAE
കോവിഡ് മുന്‍കരുതലുകള്‍ വീണ്ടും ശക്തിപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍
|24 Nov 2021 11:14 PM IST
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ജി.സി.സി രാജ്യങ്ങളുടെ വിലയിരുത്തൽ. അതേ സമയം മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള പൊതു കോവിഡ് നിയന്ത്രണങ്ങൾ തുടരും.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടി ശക്തമാക്കി ഗൾഫ് രാജ്യങ്ങളും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ജി.സി.സി രാജ്യങ്ങളുടെ വിലയിരുത്തൽ. അതേസമയം മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള പൊതു കോവിഡ് നിയന്ത്രണങ്ങൾ തുടരും. ബൂസ്റ്റർ ഡോസ് വ്യാപകമാക്കുന്നതുൾപ്പെടെ മുൻകരുതൽ നടപടികൾ ശക്തമാക്കും.
More to Watch