< Back
UAE

UAE
'ഇന്റര്‍നെറ്റ് കെണിയില്‍ വീഴുന്ന കൗമാരം'; CPT ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
|20 March 2022 11:45 AM IST
'ഇന്റര്‍നെറ്റ് കെണിയില്‍ വീഴുന്ന കൗമാരം' എന്ന വിഷയത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ട് ടീം ദുബൈയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് പിന്നാലെ സൈബര്‍ ലോകത്ത് സജീവമായ വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ബോധവത്കരിക്കാന്‍ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടി.
മോട്ടിവേറ്റര്‍മാരായ ഹാദി അബ്ദുല്‍ ഖാദര്‍, സ്മിതാ മാഹിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

മീഡിയവണ്‍ ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അനസ് കൊല്ലം അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ നിസാര്‍ പട്ടാമ്പി, ത്വല്‍ഹത്ത്, അരുണ്‍ സുന്ദര്‍രാജ്, ഷഫീല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.