< Back
UAE
ക്രിസ്റ്റ്യാനോയും മെസ്സിയും ഇന്ന് നേർക്കുനേർ;   യു.എ.ഇയിലും ലൈവായി സംപ്രേഷണം
UAE

ക്രിസ്റ്റ്യാനോയും മെസ്സിയും ഇന്ന് നേർക്കുനേർ; യു.എ.ഇയിലും ലൈവായി സംപ്രേഷണം

Web Desk
|
19 Jan 2023 12:45 PM IST

അൽനസ്ർ-അൽഹിലാൽ ഓൾ സ്റ്റാർ ഇലവനുമായാണ് പി.എസ്.ജി ഏറ്റുമുട്ടുന്നത്

ഫ്രഞ്ച്‌ലീഗിലെ കരുത്തരായ പി.എ.സ്.ജിയും സൗദി ഇലവനും ഇന്ന് റിയാദിൽ നേർക്കുനേർ ഇറങ്ങുമ്പോൾ, ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോയും മെസ്സിയുമടക്കം വമ്പൻ താരനിര തന്നെ ഇറങ്ങുന്ന മത്സരം യു.എ.ഇയിലും ലൈവായി സംപ്രേഷണം ചെയ്യും.

beIN Sports 1, beIN Sports 2 എന്നീ ചാനലുകളിലൂടെയാണ് യു.എ.ഇയിൽ അറബിയിലും ഇംഗ്ലീഷിലുമായി മത്സരം സംപ്രേഷണം ചെയ്യുക. യു.എ.ഇ സമയം രാത്രി 9നാണ് മത്സരം ആരംഭിക്കുക. ചാനലുകളിൽ കൂടാതെ പി.എ.എസ്ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മത്സരം തത്സമയം കാണാം.

ഫുട്‌ബോൾ ആരാധകരിൽ ആവേശം തീർത്ത് പി.എസ്.ജിയുടെ സൂപ്പർ താരനിര ഇന്നലെ രാവിലെയാണ് ഖത്തറിലെത്തിയത്. ടീം വൈകിട്ട് ആരാധകർക്ക് മുന്നിൽ പരിശീലനവും നടത്തി. പരിശീലനത്തിനുള്ള ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞിരുന്നു.

പതിവ് ശൈത്യകാല സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ടീം രാവിലെ ടീം സ്‌പോൺസർമാരുടെ പരിപാടിയിൽ പങ്കെടുത്തു. വൈകിട്ടാണ് ടീം ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയത്.

ഇരുപതിനായിരത്തിലേറെ ആരാധകർക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകിയിരുന്നത്. ലയണൽ മെസി, നെയ്മർ, കെലിയൻ എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. ഇന്ന് റിയാദിൽ അൽനസ്ർ-അൽഹിലാൽ ഓൾ സ്റ്റാർ ഇലവനുമായാണ് പി.എസ്.ജി ഏറ്റുമുട്ടുന്നത്

Similar Posts