< Back
UAE
Crown Prince of Dubai
UAE

സേവനത്തിന് പുതിയ മാതൃക; ഉദ്യോഗസ്ഥന് അഭിനന്ദനമറിയിക്കാൻ ദുബൈ കിരീടാവകാശി നേരിട്ടെത്തി

Web Desk
|
5 Sept 2023 1:13 AM IST

വീൽചെയറിൽ ഓഫീസിലെത്തിയ വയോധികക്ക് പ്രത്യേക പരിഗണന നൽകി സേവനത്തിന് മാതൃക കാണിച്ച സർക്കാർ ഉദ്യോഗസ്ഥനെ കാണാൻ ദുബൈ കിരീടാവകാശി നേരിട്ടെത്തി.


ദുബൈ സാമൂഹിക വികസന വകുപ്പിലെ ജമാൽ അബ്ദുറഹ്മാനെയാണ് കിരീടാവകാശി ശൈഖ് ഹംദാൻ നേരിട്ട് അഭിനന്ദിക്കാനെത്തിയത്. ഭിന്നശേഷിക്കാരിയായ വയോധികയുടെ ആവശ്യം കേൾക്കാൻ ഉദ്യോഗസ്ഥൻ ഇരിപ്പിടത്തിൽ നിന്ന് ഇങ്ങറി അരികിലിരിക്കുന്ന വീഡിയോ വൈറലായിരുന്നു.

ഇദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചതിന് പിന്നാലെയാണ് ശൈഖ് ഹംദാൻ അദ്ദേഹത്തെ കാണാൻ കഴിഞ്ഞ ദിവസം ഓഫീസിലെത്തിയത്.

Similar Posts