< Back
UAE
CT Ahammedali Dubai Speech
UAE

പ്രവാസികളുടെ താൽപ്പര്യം സംരക്ഷിക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പോട്ട് പോകാൻ കഴിയില്ല: സി.ടി അഹമ്മദലി

Web Desk
|
24 Jan 2024 5:46 PM IST

നാടിന്റെ വികസനത്തിനും കുടുംബത്തിന്റെ ഭദ്രതക്കും മതസ്ഥാപനങ്ങളുടെ പുരോഗതിക്കും വേണ്ടി പ്രവാസികൾ കാണിക്കുന്ന കരുതലും താൽപ്പര്യവും അവഗണിക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി: നാടിന്റെ വികസനത്തിനും കുടുംബത്തിന്റെ ഭദ്രതക്കും മതസ്ഥാപനങ്ങളുടെ പുരോഗതിക്കും വേണ്ടി പ്രവാസികൾ കാണിക്കുന്ന കരുതലും താൽപ്പര്യവും അവഗണിക്കാൻ പറ്റാത്തതാണെന്നും പ്രവാസികളുടെ താൽപ്പര്യം സംരക്ഷിക്കാതെ അവരെ അവഗണിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടു പോകാൻ കഴിയില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി. അബുദാബി കാസർകോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി ചേക്കു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ, ട്രഷറർ മുനീർ ഹാജി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി, അബുദാബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി.എച്ച് യൂസഫ് മാട്ടൂൽ, വൈസ് പ്രസിഡന്റ് അബ്ദുൾ ബാസിത്ത് കായകണ്ടി, ദുബായ് കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടി, ജില്ല ട്രഷറർ ഹനീഫ് ടി.ആർ, ഹനീഫ് മരവയൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ അഷറഫ് സ്വാഗതവും സെക്രട്ടറി റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.

Related Tags :
Similar Posts