< Back
UAE

UAE
സ്‌പോൺസറുടെ ഫാമിൽ കഞ്ചാവ് കൃഷി; അബൂദബിയിൽ പ്രവാസികൾ അറസ്റ്റിൽ
|19 July 2022 9:48 PM IST
14 കഞ്ചാവ് ചെടികൾ ഫാമിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു
അബൂദബി: അബൂദബിയിൽ സ്‌പോൺസറുടെ ഫാമിൽ കഞ്ചാവ് നട്ടുവളർത്തിയ രണ്ടുപേർ അറസ്റ്റിലായി. പിടിയിലായ രണ്ടുപേരും ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് പൊലീസ് അറിയിച്ചു.
വിൽപന ലക്ഷ്യമിട്ട് ഫാമിന്റെ ഒരുഭാഗത്ത് കഞ്ചാവ് നട്ടുവളർത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃത കൃഷി കണ്ടെത്തിയത്. പ്രതികൾ ജോലി ചെയ്തിരുന്ന ഫാമാണ് ഇതിനായി തെരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു. 14 കഞ്ചാവ് ചെടികൾ ഫാമിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. റെയ്ഡിന്റെ വീഡിയോ ദൃശ്യങ്ങളും അബൂദബി പൊലീസ് പുറത്തുവിട്ടു.