< Back
UAE
DD6 number plate sold for 37 million dirhams at Dubai charity auction
UAE

'ഡിഡി 6' നമ്പർ പ്ലേറ്റ് വിറ്റത് 3.7 കോടി ദിർഹമിന്; ദുബൈയിൽ വമ്പൻ ചാരിറ്റി ലേലം

Web Desk
|
8 March 2026 5:19 PM IST

ആർടിഎയുമായി സഹകരിച്ച് 'മോസ്റ്റ് നോബിൾ നമ്പർ' ലേലം നടത്തിയത് എമിറേറ്റ്‌സ് ഓക്ഷൻ

ദുബൈയിൽ നടന്ന 'മോസ്റ്റ് നോബിൾ നമ്പർ' ചാരിറ്റി ലേലത്തിൽ ഡിഡി 6 വാഹന നമ്പർ പ്ലേറ്റ് വിറ്റത് 3.7 കോടി ദിർഹമിന്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യുമായി സഹകരിച്ച് എമിറേറ്റ്‌സ് ഓക്ഷനാണ് ലേലം സംഘടിപ്പിച്ചത്. എക്‌സ്‌ക്ലൂസീവ് വാഹന പ്ലേറ്റുകളും പ്രീമിയം മൊബൈൽ നമ്പറുകളും ലേലത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് ആരംഭിച്ച എഡ്ജ് ഓഫ് ലൈഫ് കാമ്പയിനെ പിന്തുണച്ചാണ് പരിപാടി നടന്നത്. ലോകത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ.

മറ്റു പല നമ്പർ പ്ലേറ്റുകൾ വമ്പൻ വിലയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്. DD 99 നമ്പർ പ്ലേറ്റ് 89 ലക്ഷം ദിർഹമിനും DD 25, 64 ലക്ഷം ദിർഹമിനും വിറ്റുപോയി. അതേസമയം, DD 100, DD 999 പ്ലേറ്റുകൾ 51 ലക്ഷം ദിർഹമിനും വിറ്റു.

പ്രീമിയം മൊബൈൽ നമ്പറുകളും വൻ വിലയ്ക്ക് ലേലം ചെയ്യപ്പെട്ടു. 058 0000000 എന്ന നമ്പറാണ് ഏറ്റവും വിലയേറിയ ഫോൺ നമ്പറായി മാറിയത്. 45 ലക്ഷം ദിർഹമിനാണ് ഈ നമ്പർ വിറ്റുപോയത്. മറ്റ് നിരവധി മൊബൈൽ നമ്പറുകളും ലേലത്തിൽ വിറ്റു. മൂന്നര ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ് പല നമ്പറുകളും വിറ്റത്. എഡ്ജ് ഓഫ് ലൈഫ് കാമ്പയിന് അടുത്ത അഞ്ച് വർഷത്തേക്ക് 100 മില്യൺ ഡോളർ (36.7 കോടി ദിർഹം) നൽകുമെന്ന് ആഗ ഖാൻ ഫൗണ്ടേഷൻ പരിപാടിയിൽ പ്രഖ്യാപിച്ചു.

Similar Posts