< Back
UAE

UAE
ഡോ. ആസാദ് മൂപ്പനെ ദുബൈയിലെ അമിറ്റി യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു
|11 March 2022 6:54 PM IST
ആതുരസേവനരംഗത്തെ പ്രശസ്തനായ പ്രവാസി മലയാളി ഡോ. ആസാദ് മൂപ്പനെ ദുബൈയിലെ അമിറ്റി യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനരംഗത്തെ സംഭാവനകൾ മാനിച്ചാണ് ദുബൈ അമിറ്റി യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ഡോക്ടേററ്റ് സമ്മാനിച്ചത്.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനായ ഡോ. ആസാദ് മൂപ്പൻ, ഡി.എം ഹെൽത്ത് കെയർ ഫൗണ്ടേഷൻ, ഡോ. മൂപ്പൻ ഫാമിലി ഫൗണ്ടേഷൻ, ആസ്റ്റർ വൊളന്റിയേഴ്സ് ഗ്ലോബൽ തുടങ്ങിയ ജീവകാരുണ്യ സംരംഭങ്ങളിലൂടെ നടത്തിയ സേവനപ്രവർത്തനങ്ങൾ മാനിച്ചാണ് സർവകലാശാലയുടെ ആദരം.