< Back
UAE
അതിവേഗം കുതിച്ച് ദുബൈ, ഡ്രൈവറില്ലാ ചരക്ക് വാഹനങ്ങൾ വരുന്നു
UAE

അതിവേഗം കുതിച്ച് ദുബൈ, ഡ്രൈവറില്ലാ ചരക്ക് വാഹനങ്ങൾ വരുന്നു

Web Desk
|
28 Sept 2025 4:36 PM IST

ജബൽ അലി പോർട്ട്, അൽമക്തൂം എയർപോർട്ട്, ജബൽഅലി പോർട്ട് റെയിൽ ടെർമിനൽ, ഡിഐപി, ഇബ്നുബത്തൂത്ത മാൾ എന്നിവയാണ് റൂട്ടുകൾ

ദുബൈ: ഡ്രൈവറില്ലാ കാറുകൾക്ക് പിന്നാലെ, ഡ്രൈവറില്ലാ ചരക്ക് വാഹനങ്ങൾ അവതരിപ്പിച്ച് ദുബൈ. സ്വയം നിയന്ത്രിത ട്രക്കുകൾ അവതരിപ്പിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ ജബൽ അലി പോർട്ട്, അൽമക്തൂം എയർപോർട്ട്, ജബൽഅലി പോർട്ട് റെയിൽ ടെർമിനൽ, ഡിഐപി, ഇബ്നുബത്തൂത്ത മാൾ എന്നിങ്ങനെ അഞ്ച് റൂട്ടുകളിലേക്കാണ് ഗതാഗത സൗകര്യമൊരുങ്ങുന്നത്.

നൂതനമായ ഈ ആശയം നഗരത്തെ അത്യാധുനിക യാത്രാ സൗകര്യങ്ങളിലും നൂതന ലോജിസ്റ്റിക്‌സ് പരിഹാരങ്ങളിലും മുൻനിരയിൽ എത്തിക്കും. ബിസിനസ് പങ്കാളികൾ, സ്വകാര്യ കമ്പനികൾ, വിതരണക്കാർ, റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സംരംഭം കാര്യക്ഷമത വർധിപ്പിക്കാനും, പുറന്തള്ളുന്ന വാതകങ്ങളുടെ അളവ് കുറക്കാനും, ആഗോള ലോജിസ്റ്റിക്‌സ് മേഖലയിൽ ദുബൈയുടെ മത്സരക്ഷമത ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.

ലൈസൻസിങ്, പരീക്ഷണ പ്രവർത്തനങ്ങൾ, വാഹന സാങ്കേതിക ആവശ്യകതകൾ, സുരക്ഷാ നടപടികൾ എന്നിവ ഉൾപ്പെടുന്ന വിശദമായ നിയന്ത്രണങ്ങളാണ് ഡ്രൈവറില്ലാ ചരക്ക് വാഹനങ്ങളുടെ സുരക്ഷിത പ്രവർത്തനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. 2030 ഓടെ നഗരത്തിലെ 25% യാത്രകളും സ്വയം നിയന്ത്രിത വാഹനങ്ങളിലൂടെയാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Similar Posts