< Back
UAE
Drone attack near Dubai airport

ദുബൈ എയർപോർട്ട്, ഫയൽ ചിത്രം

UAE

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം, തീപിടിത്തം

Web Desk
|
16 March 2026 7:41 AM IST

ദുബൈ വിമാനങ്ങൾ തത്കാലത്തേക്ക് റദ്ദാക്കി

ദുബൈ: യുഎഇയിലെ ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം. പ്രദേശത്ത് തീപിടിത്തം. എയർപോർട്ടിലെ എണ്ണടാങ്കിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും തീയണക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി പുരോഗമിക്കുന്നുവെന്നും പറഞ്ഞു.

അതേസമയം, ദുബൈ വിമാനങ്ങൾ തത്കാലത്തേക്ക് റദ്ദാക്കി. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ദുബൈ അന്താരാഷ്ട്ര എയർപോർട്ടിലേക്കുള്ള (DXB) ചില വിമാനങ്ങൾ തിരിച്ചു വിടുമെന്നും അധികൃതർ അറിയിച്ചു. ദുബൈയിലെ തന്നെ മക്തൂം എയർപോർട്ടിലേക്കാണ് (DWC) വിമാനങ്ങൾ തിരിച്ചുവിടുക. യാത്രക്കാർ അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

അതിനിടെ, ദുബൈ എയർപോർട്ട് റോഡും എയർപോർട്ട് ടണലും താത്കാലികമായി അടച്ചു. വാഹനങ്ങൾ ബദൽ റോഡുകൾ വഴി പോകണമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ദുബൈ ഗർഹൂദ് പാലം അടച്ചുവെന്ന് ദുബൈ പൊലീസ്. എയർപോർട്ടിന് സമീപത്തെ കസാബ്ലാങ്ക സ്ട്രീറ്റിലേക്കുള്ള ഭാഗമാണ് അടച്ചത്. വാഹനങ്ങൾ ബദൽ റോഡ് വഴി പോകണം

Similar Posts