< Back
UAE
Drone debris lands in central Dubai, causing damage; no one injured
UAE

സെൻട്രൽ ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടം; ആർക്കും പരിക്കില്ല

Web Desk
|
13 March 2026 10:01 AM IST

ഇന്നലെ അൽ ബദായിലും ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചിരുന്നു

ദുബൈ: ദുബൈയിൽ വീണ്ടും ഡ്രോണാക്രമണം. സെൻട്രൽ ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് നേരിയ നാശം നേരിട്ടതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്ടം പതിച്ചാണ് നാശമുണ്ടായതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബൈയിലും, അബൂദബിയിലും കൂടുതൽ മിസൈൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ യുഎഇയിൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അബൂദബിയിൽ സേന മിസൈലുകൾ പ്രതിരോധിക്കുന്നതായും അറിയിച്ചു. ഇന്നലെ പുലർച്ചെ റെസിഡൻഷ്യൽ മേഖലയായ അൽബദായിലും ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിലും സമാനമായ ആക്രമണമുണ്ടായിരുന്നു. കെട്ടിടത്തിന് നേരിയ നാശനഷ്ടം നേരിട്ടെങ്കിലും രണ്ടിടത്തും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ആക്രമണങ്ങൾ പ്രതിരോധിക്കുന്നത്. ‌‌

Similar Posts