< Back
UAE

UAE
ജനുവരി 16 വരെ ദുബൈ ആൽമക്തും പാലം ഭാഗികമായി അടച്ചിടും
|19 Sept 2024 10:57 PM IST
രാത്രി 11 മുതൽ വെളുപ്പിന് 5 വരെയാണ് അടച്ചിടുക
ദുബൈ: ദുബൈയിലെ ആൽ മക്തൂം പാലം ഭാഗികമായി അടച്ചിടും. അടുത്ത വർഷം ജനുവരി 16 വരെ രാത്രി 11 മുതൽ വെളുപ്പിന് 5 മണി വരെയാണ് പാലം അടച്ചിടുക. അറ്റകുറ്റ പണികളുടെ ഭാഗമായാണ് ആൽമക്തും പാലത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. രാത്രി 11നും വെളുപ്പിന് അഞ്ചിനും ഇടക്കുള്ള ഗതാഗതം തടസപ്പെടുന്നത് വലിയതോതിൽ ആളുകൾക്ക് പ്രയാസം സൃഷ്ടിക്കാൻ ഇടയില്ലെന്നാണ് നിഗമനം.
അതേസമയം ഞായറാഴ്ച പാലം പൂർണമായും അടച്ചിടും. ആൽ മക്തും ബ്രിഡ്ജ് അടച്ചിടുന്ന സമയങ്ങളിൽ യാത്രക്കാൻ മറ്റു ബദൽ റോഡുകളെ ആശ്രയിക്കണമെന്നും ആർ.ടി.എ നിർദേശിച്ചു. തിരക്ക് ഒഴിവാക്കാൻ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടിവരും. ദുബൈയിലെ പ്രധാന പാലങ്ങളിൽ ഒന്നാണ് ആൽ മക്തും. നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.