< Back
UAE

UAE
ദുബൈ അൽമക്തൂം പാലത്തിൽ ഞായറാഴ്ചകളിൽ ടോൾ ഫീസ് ഈടാക്കില്ല
|11 Jan 2022 11:31 PM IST
വെള്ളിയാഴ്ചകളിൽ പാലം കടന്നു പോകുന്നവരിൽ നിന്ന് സാലിക് ഈടാക്കും
വാരാന്ത്യ അവധിയിൽ മാറ്റം വന്നതോടെ ദുബൈ അൽ മക്തൂം പാലത്തിൽ ഞായറാഴ്ചകളിൽ സാലിക് ടോൾ ഫീസ് ഈടാക്കില്ലെന്ന് ആർ.ടി.എ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ചകളിൽ പാലം കടന്നു പോകുന്നവരിൽ നിന്ന് സാലിക് ഈടാക്കും. ഫ്ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്താണ് ടോളില്ലാതെ യാത്ര ചെയ്യാൻ കഴിയുക.
ഫ്ലോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയവും പുനർ നിർണയിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി പത്ത് മുതൽ പുലർച്ച ആറ് വരെയാണ് പാലം അടക്കുക. ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന പാലം തിങ്കളാഴ്ച പുലർച്ച ആറിനാണ് തുറക്കുന്നത്. നേരത്തെ വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ച വരെയായിരിന്നു പാലം അടച്ചിരുന്നത്