< Back
UAE

UAE
യു.എ.ഇയിൽ നേരിയ ഭൂചലനം
|14 Nov 2021 6:28 PM IST
തെക്കൻ ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിൽ അനുഭവപ്പെട്ടത്.
യു.എ.ഇയില്‍ പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് നാലിന് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹുനില കെട്ടിടത്തിലും, ഓഫീസുകളിലുമുണ്ടായിരുന്നവർ പരിഭ്രാന്തരായി. ദുബൈ എക്സ്പോയിലെ കെട്ടിടങ്ങളിൽ നിന്ന് ആളെ ഒഴിപ്പിച്ചു. ദുബൈയിലും വടക്കൻ എമിറേറ്റുകളിലും ജനങ്ങൾ കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങി ദുബായ് ഡൗൺടൗൺ, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. തെക്കൻ ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിൽ അനുഭവപ്പെട്ടത്.
— المركز الوطني للأرصاد (@NCMS_media) November 14, 2021