< Back
UAE
ദുബെെയിൽ റംല ബീ​ഗം അനുസ്മരണം സംഘടിപ്പിച്ചു

ദുബായിൽ സംഘടിപ്പിച്ച റംല ബീഗം അനുസ്മരണ യോഗത്തിൽ ഷംസുദ്ദീൻ നെല്ലറ സംസാരിക്കുന്നു

UAE

ദുബെെയിൽ റംല ബീ​ഗം അനുസ്മരണം സംഘടിപ്പിച്ചു

Web Desk
|
1 Oct 2023 8:02 PM IST

അതി മനോഹരമായ സ്വരമാധുരിയും ആലാപനത്തിലെ വ്യതിരിക്തതയും കൊണ്ട് മാപ്പിളപ്പാട്ട് ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ പാട്ടുകാരിയായിരുന്നു അന്തരിച്ച റംല ബീഗമെന്ന് ദുബായിൽ സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. ഷംസുദ്ദീൻ നെല്ലറയുടെ നേതൃത്വത്തിലുള്ള പാട്ട് ആസ്വാദകരാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ മാപ്പിളപ്പാട്ടിനും ഇസ്‍ലാമിക കഥാപ്രസംഗത്തിനും വേറിട്ട ശബ്ദമാധുരിമ അവർ പകർന്നു നൽകി.

പരമ്പരാഗത മാപ്പിളപ്പാട്ട് ആയാലും സമകാലിക ഇതരഗാനമായാലും, റംല ബീഗത്തിന്റെ അവതരണങ്ങൾ ഏവർക്കും ആകർഷകമായ അനുഭവമായിരുന്നുവെന്ന് യോഗത്തിൽ പലരും അനുസ്മരിച്ചു. ഷംസുദീൻ നെല്ലറ, ഗായകൻ യൂസഫ് കാരക്കാട്, ഷമീർ ശർവാണി, അസീസ് മണമ്മൽ, ഹക്കീം വാഴക്കാല, വി സി സൈതലവി, ജബ്ബാർ മൂച്ചിക്കൽ, ഫിറോസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു. റംല ബീഗത്തിന്റെ പ്രധാന ഗാനങ്ങൾ ഗായകൻ യൂസഫ് കാരക്കാട് ചടങ്ങിൽ ആലപിക്കുകയും ചെയ്തു.

Similar Posts