< Back
UAE
Dubai ensures AC at bus stops as heat continues to suffocate
UAE

ചൂട് കനക്കുന്നു; ബസ് സ്റ്റോപ്പുകളിൽ എസി ഉറപ്പാക്കി ദുബൈ

Web Desk
|
30 May 2025 10:21 PM IST

വീൽചെയർ ഉപയോക്താക്കൾക്കായി നിശ്ചിത സ്ഥലങ്ങളും ദിശാസൂചന അടയാളങ്ങളും

ദുബൈ: വേനൽ കനത്തതോടെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ശീതീകരണ സംവിധാനം ഉറപ്പാക്കി ദുബൈ. ദുബൈയിലെ 622 സ്ഥലങ്ങളിൽ 893 ശീതീകരിച്ച ബസ് ഷെൽട്ടറുകൾ പൂർണ സജ്ജമാണെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി വ്യക്തമാക്കി. എല്ലാ ഷെൽട്ടറുകളിലും പരിശോധന നടത്തിയതായും പ്രശ്‌നങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ പരിഹാരനടപടികൾ സ്വീകരിച്ചതായും ആർടിഎ അറിയിച്ചു.

വീൽചെയർ ഉപയോക്താക്കൾക്കായി നിശ്ചിത സ്ഥലങ്ങളും ദിശാസൂചന അടയാളങ്ങളും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന് ഏറ്റവും മികച്ച സേവനം നൽകുന്നതിന് അറ്റകുറ്റപണികൾ അനിവാര്യമാണെന്ന് ആർ.ടി.എ ബിൽഡിങ് ആൻഡ് ഫെസിലിറ്റീസ് വിഭാഗം ഡയറക്ടർ ശൈഖ അഹമ്മദ് അൽ ശൈഖ് പറഞ്ഞു. യൂനിവേഴ്സൽ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് ബസ് ഷെൽട്ടറുകളെന്നും കൂട്ടിച്ചേർത്തു.പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ തുടർച്ചയായ ശുചീകരണത്തിനുള്ള സംവിധാനവും കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Similar Posts