< Back
UAE
Dubai extends delivery bike registration by a year, rolls out new inspection standards
UAE

ദുബൈയിൽ ഡെലിവറി ബൈക്കുകളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടുന്നു;പുതിയ പരിശോധനാ മാനദണ്ഡങ്ങളുമായി ആർ.ടി.എ

Web Desk
|
14 Feb 2026 9:26 PM IST

നിലവിലുള്ള 4 വർഷം 5 ആയി നീട്ടും

ദുബൈ: ദുബൈയിൽ പ്രവർത്തന കാലാവധി പിന്നിട്ട ഡെലിവറി ബൈക്കുകൾക്ക് ഒരുവർഷം കൂടി രജിസ്ട്രേഷൻ നീട്ടി നൽകാൻ റോഡ് ട്രാൻപോർട്ട് അതോറിറ്റി (ആർ.ടി.എ). നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന നിലവിലുള്ള ബൈക്കുകൾക്ക് കർശനമായ സാങ്കേതിക പരിശോധനകൾക്ക് വിധേയമായി അഞ്ചാം വർഷത്തേക്ക് കൂടി രജിസ്ട്രേഷൻ പുതുക്കി നൽകാനാണ് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സാങ്കേതിക പരിശോധനാ മാനദണ്ഡങ്ങളാണ് ഇതിനായി ആർ.ടി.എ നിശ്ചയിച്ചിട്ടുള്ളത്. താൽപര്യമുള്ളവർക്ക് ഈ സേവനം തിരഞ്ഞെടുക്കാനാകും.

ആർ.ടി.എ വെബ്‌സൈറ്റിലെ 'Delivery Bikes Operational Life Extension' എന്ന ലിങ്ക് വഴിയോ അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ വഴിയോ ഇതിനായി അപേക്ഷിക്കാം. ഡെലിവറി മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം തന്നെ ഈ രംഗത്തെ സുസ്ഥിരമായ വളർച്ചയെ പിന്തുണയ്ക്കുകയുമാണ് ആർ.ടി.എ ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചാം വർഷത്തേക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പായി ബൈക്കുകൾ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പൂർണ സജ്ജമാണെന്ന് അധികൃതർ ഉറപ്പുവരുത്തും.

Similar Posts