< Back
UAE
Dubai gias cylinder blast one more death
UAE

ദുബൈയിലെ ഗ്യാസ് സിലിണ്ടർ അപകടം: പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു

Web Desk
|
19 Oct 2023 10:52 AM IST

തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) ആണ് മരിച്ചത്.

ദുബൈ: കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

ദുബൈ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് നിധിൻദാസിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദർശക വിസയിൽ ദുബൈയിലെത്തിയ നിധിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്. അപകടത്തിൽ പരിക്കേറ്റ് എട്ട് മലയാളികൾ ദുബൈ റാശിദ് ആശുപത്രിയിലും, എൻ.എം.സി ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

Similar Posts