< Back
UAE

UAE
ദുബൈ ഗ്ലോബൽ വില്ലേജ്; പുതിയ സീസണിൽ ഹോട്ട് എയർ ബലൂൺ റൈഡും
|1 Sept 2022 6:08 PM IST
ഭിന്നശേഷിക്കാർക്കും റൈഡ് ആസ്വദിക്കാൻ സാധിക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്
ഒക്ടോബർ 25ന് ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസൺ ആരംഭിക്കുമ്പോൾ സന്ദർശകർക്കായി പുതിയൊരു അനുഭവം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ഹീലിയം ബലൂൺ സവാരിയാണ് ഗ്ലോബൽ വില്ലേജിലെത്തുന്നവരെ ആഘർഷിക്കാനായി ഒരുക്കുന്നത്. 200 അടിയോളം ഉയരത്തിൽ പറന്ന് ഗ്ലോബൽ വില്ലേജിന്റെ ആകാശക്കാഴ്ച കാണാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

എല്ലാ പ്രായത്തിലുമുള്ള 20 പേരെ വരെയും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലായിരിക്കും ഹോട്ട് എയർ ബലൂൺ റൈഡ് സജ്ജമാക്കുക. കൂടാതെ ഭിന്നശേഷിക്കാർക്കും ഈ റൈഡ് ആസ്വദിക്കാൻ സാധിക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

65 അടി വ്യാസവും ആറ് നില കെട്ടിടത്തോളം ഉയരമുള്ളതുമായിരിക്കും ഹീലിയം ബലൂൺ. പുതിയ പവലിയനുകളടക്കം നിരവധി സവിശേഷതകളോടെയും മാറ്റങ്ങളോടെയുമാണ് വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്.