< Back
UAE

UAE
ദുബൈ ഗ്ലോബൽ വില്ലേജ് അന്താരാഷ്ട്ര മാധ്യമപുരസ്‌കാരം മീഡിയവണിനും ഗൾഫ് മാധ്യമത്തിനും
|7 May 2022 12:43 AM IST
തുടർച്ചയായ രണ്ടാംതവണയാണ് മീഡിയവണിന്റെ അവാർഡ് നേട്ടം
ദുബൈ ഗ്ലോബൽ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം മീഡിയവണിനും ഗൾഫ് മാധ്യമത്തിനും ലഭിച്ചു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ , ഗൾഫ് മാധ്യമം സീനിയർ കറസ്‌പോണ്ടന്റ് ഷിഹാബ് അബ്ദുൽകരീം എന്നിവർക്കാണ് അവാർഡ്. 2.5 ലക്ഷം രൂപയുടേതാണ് പുരസ്‌കാരം.
ഏറ്റവും മികച്ച സോഷ്യൽ മീഡിയ ഇമ്പാക്റ്റിനാണ് മീഡിയാവണ്ണിന് അംഗീകാരം ലഭിച്ചത്. ഇതരഭാഷ വിഭാഗത്തിലെ മികച്ച കവറേജ് ഗൾഫ് മാധ്യമത്തെ പുരസ്‌കാരത്തിന് അർഹമാക്കി. മികച്ച ടെലിവിഷൻ കവറേജ് പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ അരുൺ രാഘവൻ നേടി. തുടർച്ചയായ രണ്ടാംതവണയാണ് മീഡിയവണിന്റെ അവാർഡ് നേട്ടം. ഗ്ലോബൽ വില്ലേജ് വേൾഡ് മജ്‌ലിസിൽവെച്ച് നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.