< Back
UAE
Dubai Global Village
UAE

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ; സംരംഭകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു

Web Desk
|
1 Aug 2023 2:53 AM IST

ചെറുസ്ഥാപനങ്ങൾക്ക് ലൈസൻസ് വേണ്ട

ദുബൈ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

വിവിധ കിയോസ്കുകൾ, തട്ടുകടകൾ എന്നിവ ആരംഭിക്കാൻ ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തരം സംരംഭങ്ങൾക്ക് പ്രത്യേക ട്രേഡ് ലൈസൻസ് ആവശ്യമില്ലെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

business.globalvillage.ae എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒക്ടോബർ 18 നാണ് ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ആരംഭിക്കുക.

Similar Posts