< Back
UAE
ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരം;  മലയാളി വിദ്യാർഥി ഇന്ന് മാറ്റുരക്കും
UAE

ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരം; മലയാളി വിദ്യാർഥി ഇന്ന് മാറ്റുരക്കും

Web Desk
|
11 April 2022 4:34 PM IST

ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം

ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുന്ന മലയാളി വിദ്യാർഥി ഇന്ന് മാറ്റുരക്കും. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം നടക്കുന്നത്.

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി സൈനുല്‍ ആബിദ് ആണ് മലയാളി മത്സരാര്‍ത്ഥി. ദുബൈ മംസാര്‍ കള്‍ച്ചറല്‍ ആന്ഡ് സയന്റിഫിക് ഹാളിലാണ് മത്സരം നടക്കുക. ഇന്ത്യക്കു പുറമെ യു.കെ, ജോര്‍ദാന്‍, കോംഗോ, ഇന്തോനേഷ്യ, മൗറീഷ്യസ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളും ഇന്ന് മാറ്റുരക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള മത്സരത്തില്‍ വലിയ വിജയ പ്രതീക്ഷയുണ്ടെന്ന് സൈനുല്‍ ആബിദ് പറഞ്ഞു. ഇന്ത്യയിലും പുറത്തുമായി മുന്‍പ് നടന്ന പല മത്സരങ്ങളിലും മികച്ച വിജയം നേടാന്‍ സൈനുല്‍ ആബിദിന് കഴിഞ്ഞിരുന്നു.

Similar Posts