< Back
UAE
ദുബൈ - കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു
UAE

ദുബൈ - കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു

Web Desk
|
17 Jun 2022 5:16 PM IST

11 മണിക്കൂറായി സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ദുബൈ മക്തൂം എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണ്

ദുബൈ - കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. 11 മണിക്കൂറായി സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ദുബൈ മക്തൂം എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 2.30 ന് റണ്‍വേയില്‍ നിന്ന് നീങ്ങുന്നതിനിടെ സാങ്കേതിക തകരാര്‍ മൂലം യാത്ര നിര്‍ത്തിവെക്കുകയായിരുന്നു. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് ഒരു വിവരവും അറിയിക്കുന്നില്ലെന്നും എയര്‍ ലൈന്‍ കമ്പനി താമസ സൗകര്യം ഒരുക്കിയിട്ടില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

Related Tags :
Similar Posts